കോഴിക്കോട്: ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി നടത്തുന്ന കോഴിക്കോട് ജില്ലാ കേരളോത്സവം നവംബർ 10 മുതൽ ഡിസംബർ മൂന്ന് വരെ വൈവിധ്യമാർന്ന കലാകായിക പരിപാടികളോടെ അതിവിപുലമായി വിവിധ ഭാഗങ്ങളിൽ നടക്കും.
കലാമത്സരങ്ങൾ ഡിസംബർ 1, 2, 3 തിയ്യതികളിൽ തുണേരി ബ്ലോക്കിലെ പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂളിലും കായിക മത്സരങ്ങൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായും നടക്കും.
നവംബർ 10 ന് രാവിലെ ഒമ്പത് മണി മുതൽ പഞ്ചഗുസ്തി, ചെസ് മത്സരം എന്നിവ ജില്ലാ പഞ്ചായത്ത് ഹാളിലും, നവംബർ 11, 12 തിയ്യതികളിൽ രാവിലെ എട്ട് മുതൽ വോളിബോൾ മത്സരം, നവംബർ 12 ന് രാവിലെ എട്ട് മുതൽ ബാസ്ക്കറ്റ് ബോൾ മത്സരം വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും, നവംബർ 12 ന് രാവിലെ ഏഴര മുതൽ അത് ലറ്റിക്ക്സ് മെഡിക്കൽ കോളേജ് ഗ്രൗണ്ടിലും നവംബർ 13 ന് രാവിലെ എട്ട് മുതൽ ബാഡ്മിന്റൺ ദേവഗിരി സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടിലും നവംബർ 14, 15, 16 തിയ്യതികളിൽ രാവിലെ ഏഴര മുതൽ ക്രിക്കറ്റ് മത്സരം ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് ഗ്രൗണ്ടിലും നവംബർ 15 ന് വടംവലി മത്സരം മണിയൂർ ജി എച്ച് എസ് എസ് ഗ്രൗണ്ടിലും നവംബർ 17 ന് രാവിലെ ഒമ്പത് മുതൽ കളരിപ്പയറ്റ് മത്സരം ലോകനാർകാവ് ക്ഷേത്രത്തിലും നവംബർ 18 ന് രാവിലെ ഒമ്പത് മുതൽ കബഡി മത്സരം
ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് ഗ്രൗണ്ടിലും നവംബർ 18 ന് രാവിലെ 8.30 മുതൽ ആർച്ചറി മത്സരം ജെ ഡി ടി വെള്ളിമാട്ക്കുന്ന് ഗ്രൗണ്ടിലും നവംബർ 18, 19 തിയ്യതികളിൽ രാവിലെ ഏഴര മുതൽ ഫുട്ബോൾ മത്സരം പെരുവയൽ സെന്റ് സേവിയോ യുപി സ്കൂൾ ഗ്രൗണ്ടിലും നവംബർ 19 ന് എട്ട് മണി മുതൽ നടക്കാവ് സ്വിമ്മിംഗ് പൂളിൽ നീന്തൽ മത്സരവും നടക്കും.
ബ്ലോക്ക് /മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തല മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം ലഭിച്ച മത്സരാർത്ഥികളാണ് ജില്ലാതല കേരളോത്സവത്തിൽ പങ്കെടുക്കേണ്ടത്. മത്സര പങ്കെടുക്കുന്നവർ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിച്ചതിന്റെ സാക്ഷ്യപ്പെടുത്തിയ പ്രിന്റൗട്ടും തിരിച്ചറിയൽ രേഖയും കൊണ്ടുവരണം. വേദികൾ സംബന്ധിച്ച് മാറ്റമുണ്ടെങ്കിൽ അറിയിപ്പ് നൽകും . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ 9961086747, 9605098243

