സർക്കാർ ജീവനക്കാർക്ക് വായനാ ക്വിസ്

കോഴിക്കോട്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വായനാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

ജൂലൈ 19 ന് രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ക്വിസ് മത്സരത്തിൽ സാഹിത്യവുമായി ബന്ധപ്പെട്ടായിരിക്കും ഭൂരിഭാഗം ചോദ്യങ്ങളും. പൊതുവിജ്ഞാനം/സമകാലിക സംഭവങ്ങൾ എന്നിവ അടിസ്ഥാനമാക്കിയും ചോദ്യങ്ങൾ ഉണ്ടാകും. ഒരു ഓഫീസില്‍ നിന്ന് രണ്ട് പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. വിജയികൾക്ക് ക്യാഷ് പ്രൈസ് സമ്മാനമായി ലഭിക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ടീം അംഗങ്ങളുടെ പേരുകള്‍, ഓഫീസ് (വകുപ്പ്), ഓഫീസ് നില്‍ക്കുന്ന സ്ഥലം എന്നിവ 8547123439 എന്ന വാട്സപ്പ് നമ്പറിലേക്കോ dio.prd@gmail.com എന്ന മെയിലിലേക്കോ ജൂലൈ 17 ന് വൈകീട്ട് അഞ്ച് മണിക്കു മുമ്പായി അയക്കണം.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമായിരിക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7025688333 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *