യുവജന കമ്മീഷൻ ജില്ല ജാഗ്രതാ സഭ രൂപീകരിച്ചു

കോഴിക്കോട്: യുവജന കമ്മീഷൻ ജില്ലാതല ജാഗ്രതാ സഭ രൂപീകരിച്ചു. യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ യുവജന കമ്മീഷൻ അംഗം പി സി ഷൈജു അധ്യക്ഷത വഹിച്ചു.

യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങൾ ആവിഷ്കരിക്കുക, ലഹരിയിൽ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്കെതിരെ കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് യുവജന കമ്മീഷൻ ജാഗ്രതാ സഭ രൂപീകരിച്ചത്.

ജില്ലയിലെ വിദ്യാർത്ഥി- യുവജന സംഘടനാ പ്രതിനിധികൾ, സർവ്വകലാശാല, കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്കീം, എൻസിസി പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ജാഗ്രതാസഭ രൂപീകരിച്ചത്.

ചടങ്ങിൽ കമ്മീഷൻ അംഗം റെനീഷ് മാത്യു, കമ്മീഷൻ സെക്രട്ടറി ഡാർളി ജോസഫ്, ജില്ലാ കോ-ഓഡിനേറ്റർമാരായ ടി അതുൽ, ബി ദർശിത്ത്, വിവിധ വിദ്യാർത്ഥി- യുവജന സംഘടനാ പ്രതിനിധികൾ, സർവ്വകലാശാല, കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്കീം, എൻസിസി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *