ചെലവൂരിൽ ഡിജി സാക്ഷരത

കോഴിക്കോട്: സംസ്ഥാന സർക്കാരിൻ്റെ ഡിജി സാക്ഷരതാ പരിപാടിയുടെ
ഭാഗമായി ചെലവൂര്‍ വാര്‍ഡില്‍ സമ്പൂർണ ഡിജിറ്റൽ സാക്ഷരത. ചെലവൂർ വാർഡ് 17 സമ്പൂർണ സർവേ വാര്‍ഡായി പ്രഖ്യാപിച്ചു.

തുടർന്ന് ക്ലാസ് എടുക്കുന്നതിനായി വളണ്ടിയർമാർക്കുള്ള ട്രെയിനിങ് പ്രോഗ്രാം ഉദ്ഘാടനവുമുണ്ടായി. മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം നിർവഹിച്ചു.

കോർപ്പറേഷൻ സെക്രട്ടറി
കെ യു ബിനി സ്വാഗതം പറഞ്ഞു .
കൗൺസിലർ അഡ്വ. സി എം ജംഷീർ അധ്യക്ഷനായി. മികച്ച ക്ഷീരകർഷകക്കുള്ള അവാർഡ് നേടിയ ബീനയെ ആദരിച്ചു.

ബ്ലോക്ക് കോ- ഓര്‍ഡിനേറ്റര്‍ രഗീഷ്,അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ സുരേഷ് കുമാര്‍,  ഡോ. ഡിനോജ് സെബാസ്റ്റ്യന്‍
എന്നിവർ ക്ലാസ്സ് നയിച്ചു.
വാർഡിലെ
അമ്പതോളം കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, അംഗനവാടി ടീച്ചർമാർ എന്നിവർക്കാണ് ട്രെയിനിങ് നൽകിയത്. ഫാദർ ഡോ. ബിജു , എഡിഎസ് തെസ്നി എന്നിവര്‍ സംസാരിച്ചു.
സഹ കോ- ഓർഡിനേറ്റർ
ബബിത ഷാനവാസ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *