ചിത്രരചനാ മത്സരം

കോഴിക്കോട്: സ്വച്ഛതാ ഹി സേവ, മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ എന്നിവയുടെ ഭാഗമായി  സ്കൂൾ കുട്ടികൾക്ക് വേണ്ടി ശുചിത്വ മിഷൻ നേതൃത്വത്തിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും   ചിത്രചനാ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതലത്തിൽ സെപ്റ്റംബർ 25 ന് കോഴിക്കോട് എസ്കെ പൊറ്റക്കാട് ഹാളിലാണ് മത്സരം.

എൽപി, യുപി വിദ്യാർഥികൾക്ക് ക്രയോൺ ഉപയോഗിച്ചും എച്ച്എസ്/ ഹയർ സെക്കൻഡറി വിഭാഗത്തിലുള്ളവർ വാട്ടർകളർ ഉപയോഗിച്ചുമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. കളർ കുട്ടികൾ കൊണ്ടുവരണം. സംസ്ഥാനതലത്തിലെ വിജയികൾക്ക് 4000, 2500, 1500 രൂപ സമ്മാനമുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. ഫോൺ: 9645397403.

Leave a Reply

Your email address will not be published. Required fields are marked *