മാവൂര്‍ ക്രിസ്തുരാജ ദേവാലയത്തില്‍ തിരുനാള്‍

കോഴിക്കോട്: മാവൂര്‍ ക്രിസ്തുരാജ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ രാജത്വ തിരുനാള്‍ നവംബര്‍ 17 മുതല്‍ 20 വരെ ആഘോഷിക്കുമെന്ന്
വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍ അറിയിച്ചു. 17 ന് വെള്ളിയാഴ്ച വൈകിട്ട് 5 ന് വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍ കൊടി ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് ആഘോഷമായ വി. കുര്‍ബാനയും, ഇടവക ദിനാഘോഷവും നടക്കും.

ശനിയാഴ്ച വൈകിട്ട് 5ന് ഫാ. ജോര്‍ജ് വെള്ളക്കാകുടിയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും തുടര്‍ന്ന് മാവൂര്‍ ടൗണിലേക്ക് വിശ്വാസപ്രഘോഷണ റാലിയും ഉണ്ടായിരിക്കും.

ഞായറാഴ്ച 19 ന് രാവിലെ 10 ന് ഫാ. ജിയോ വര്‍ഗീസ് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം കൊടുക്കും. തിങ്കളാഴ്ച രാവിലെ 7ന്, ഇടവകയില്‍ നിന്ന് മരണംമൂലം വേര്‍പ്പെട്ട സകല വിശ്വാസികള്‍ക്കും വേണ്ടിയുള്ള വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണെന്നും വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *