പുസ്തക പ്രകാശനവും അവാർഡ് സമർപ്പണവും 25 ന്

കോഴിക്കോട്: ഭാനുപ്രകാശ് എഴുതിയ കമ്യൂണിസ്റ്റ് ഗായിക മച്ചാട്ട് വാസന്തിയുടെ ജീവചരിത്രം പച്ചപ്പനന്തത്ത മെയ് 25 ന് വൈകീട്ട് 4 – ടൗൺഹാളിൽ നിലമ്പൂർ ആയിഷ പി കെ മേദിനിക്ക് നൽകി പ്രകാശനം ചെയ്യും. തൃശൂർ സമതയുടെ രണഗീതി പുരസ്കാരം മച്ചാട്ട് വാസന്തിക്കും ജ്വാല പുരസ്കാരം അപർണ ഗൗരിക്കും സമ്മാനിക്കും. സമതയാണ് പുസ്തകത്തിന്റെ പ്രസാധകർ.
പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റിയും സമതയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *