ലക്ഷം രൂപയുടെ ശോഭീന്ദ്ര പുരസ്‌കാരത്തിന് 31 വരെ അപേക്ഷിക്കാം


കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന ഗ്രീന്‍ ക്ലീന്‍ കേരള മിഷന്‍ സംഘടിപ്പിക്കുന്ന ഗ്രീനിങ് കോഴിക്കോട് പദ്ധതിയുടെ  ഭാഗമായുള്ള ഹരിത  മത്സരങ്ങളിലെ  വിജയികള്‍ക്കുള്ള   ശോഭീന്ദ്ര പുരസ്‌കാരം  ജൂണ്‍ അഞ്ച് പരിസ്ഥിതി  ദിനത്തില്‍  പ്രഖ്യാപിക്കും.

ഒരു വര്‍ഷത്തോളമായി  ജില്ലയില്‍ നടത്തിയ ഹരിത  പ്രവര്‍ത്തനങ്ങളില്‍  ഏറ്റവും മികച്ചതിനാണ്  പുരസ്‌കാരങ്ങള്‍  നല്‍കുന്നത്.
വൃക്ഷത്തൈ  പരിപാലനം,  ജൈവ വൈവിധ്യ ഉദ്യാനം, ഓണ്‍ലൈന്‍ ക്വിസ്, ശാസ്ത്രപ്രദര്‍ശനം, ഹരിതകല എന്നീ വിഭാഗങ്ങളിലാണ്  മത്സരങ്ങള്‍. ഒരു ലക്ഷം രൂപയുടെ പുരസ്കാരത്തിന് മെയ്‌ 31 വരെ അപേക്ഷിക്കാം.

പദ്ധതിയുടെ ഭാഗമായി മെയ്‌ 22 ന് കടലുണ്ടി  പക്ഷിസങ്കേതത്തില്‍  വിദ്യാര്‍ത്ഥികള്‍ക്കായി  പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്.

കേരളത്തില്‍ നിന്നും ഒരു കോടി വൃക്ഷത്തൈകള്‍ നട്ടു വളര്‍ത്തി പരിപാലിച്ച്, അതിന്റെ വിവിധ ഘട്ടങ്ങളിലുള്ള വളര്‍ച്ച പ്രകടമാകുന്ന ഫോട്ടോ www.GreenCleanEarth.org  എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗമായ UNEP യിലേക്ക്  സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഗ്രീന്‍ ക്ലീന്‍ കേരള വൃക്ഷത്തൈ പരിപാലന മത്സരത്തിന്റെ  പ്രചാരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

നിലവിൽ 1,13,000 ത്തിൽ അധികം തൈകള്‍ അപ്ലോഡ് ചെയ്ത പദ്ധതിയില്‍ ഈ വര്‍ഷം 10 ലക്ഷം  തൈകള്‍ അപ്ലോഡ്  ചെയ്യാന്‍ ലക്ഷ്യമിടുന്നു Green Clean Kerala എന്ന  യൂട്യൂബ്  ചാനലിലൂടെയാണ്  മത്സരങ്ങള്‍ നടക്കുന്നത്. മത്സരങ്ങളില്‍  പങ്കെടുക്കാന്‍ അവയുടെ വീഡിയോ തയാറാക്കി  9645964592 എന്ന നമ്പറിലേക്ക് വാട്‌സാപ്പ്/ടെലിഗ്രാം വഴി അയക്കണമെന്ന് ഗ്രീന്‍ ക്ലീന്‍ കേരള മിഷന്‍ കണ്‍വീനര്‍ കെ മുഹമ്മദ് ഇഖ്ബാല്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *