വടകര മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍


കോഴിക്കോട്: ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലെ വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 2024-2025 അധ്യയന വര്‍ഷം ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് രണ്ടാം വര്‍ഷത്തിലേക്ക്  അപേക്ഷ ക്ഷണിച്ചു. ബയോ-മെഡിക്കല്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ്    എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ്  ഇലക്ട്രോണിക്‌സ്    എഞ്ചിനീയറിംഗ് എന്നീ  ഡിപ്ലോമ  കോഴ്‌സുകളിലേക്കാണ് പ്രവേശനം. 

പ്ലസ് ടു/വി.എച്ച്.എസ്.ഇ (സയന്‍സ്), ഐ.ടി.എ, കെ.ജി.സി.ഇ കഴിഞ്ഞവര്‍ക്ക് പ്രവേശനം നേടാം. ലാറ്ററല്‍ എന്‍ട്രിക്ക് www.polyadmission.org/let വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 31. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തി ഫീസ് അടയ്ക്കണം. അപേക്ഷ ഫീ 400 രൂപ;  പട്ടികവിഭാഗക്കാര്‍ക്ക് 200 രൂപ. എസ് സി/എസ് ടി /ഒഇസി  വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  
ഫോൺ: 0496-2524920, 9497840006

Leave a Reply

Your email address will not be published. Required fields are marked *