സ്കൂൾ സുരക്ഷ: ബി.ആർ.സി. അംഗങ്ങൾക്ക് പരിശീലനം

കോഴിക്കോട്: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ബി.ആർ.സി. അംഗങ്ങൾക്ക് സ്കൂൾ സുരക്ഷാ വിഷയങ്ങളിൽ പരിശീലനം നൽകി. കലക്ടറേറ്റിലെ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ നടന്ന പരിപാടി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി ഉദ്ഘാടനം ചെയ്തു.

അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് സ്കൂളുകളിൽ അപകടങ്ങൾ തടയുന്നതിനും പ്രതിസന്ധികൾ നേരിടുന്നതിനുമുള്ള തയ്യാറെടുപ്പുകൾ സംബന്ധിച്ചാണ് പരിശീലനം നൽകിയത്.

ജില്ലാ ഹസാർഡ് അനലിസ്റ്റ് പി. അശ്വതി, എൽ.എസ്.ജി. ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്ലാൻ കോ-ഓർഡിനേറ്റർ സി. തസ്‌ലീം ഫാസിൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 41 ബി.ആർ.സി. അംഗങ്ങൾ പങ്കെടുത്തു.