കോഴിക്കോട്: പൊതുവിദ്യാലയങ്ങളില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ലിറ്റില്‍ കൈറ്റ്സ്’ പദ്ധതിയുടെ ഭാഗമായി യൂണിസെഫ് സഹായത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ഉപജില്ലാ ക്യാമ്പുകള്‍ക്ക് തുടക്കം. കോഴിക്കോട് ജില്ലയില്‍ 21 സെന്ററുകളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. എഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഭിന്നശേഷി കുട്ടികള്‍ക്ക് കൈത്താങ്ങു നല്കാന് സഹായിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാം തയ്യാറാക്കലാണ് ഈ വര്‍ഷം ക്യാമ്പുകളുടെ പ്രത്യേകത. പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണത്തിനുള്ള അനിമേഷന്‍ പ്രോഗ്രാമുകളും സ്വതന്ത്ര സോഫ്റ്റ് വെയറുകളായ ഓപ്പണ്‍ടൂണ്‍സ്, ബ്ലെന്‍ഡര്‍ തുടങ്ങിയവ ഉപയോഗിച്ച് കുട്ടികള്‍ ക്യാമ്പില്‍ തയ്യാറാക്കും.ജില്ലയില്‍ 161 ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളിലായി 17,935 അംഗങ്ങളുള്ളതില്‍ സ്കൂള്‍തല ക്യാമ്പുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 1166 കുട്ടികള്‍ ഉപജില്ലാ ക്യാമ്പുകളില്‍ പങ്കെടുക്കും. സംസാരിക്കാനും കേള്‍ക്കാനും പ്രയാസം നേരിടുന്ന കുട്ടികളെ ആംഗ്യ ഭാഷയില്‍ സംവദിക്കാന്‍ സഹായിക്കുന്ന പ്രോഗ്രാമുകള്‍ എ.ഐ. ഉപയോഗിച്ച് തയ്യാറാക്കുന്ന വിധത്തിലാണ് മൊഡ്യൂള്‍. ഇതിനായുള്ള വീഡിയോ ക്ലാസുകളും ക്യാമ്പില്‍ പരിചയപ്പെടുത്തും. നഗരവല്‍ക്കരണത്തിലൂടെ നശിപ്പിക്കപ്പെട്ട പ്രദേശം രണ്ടു പക്ഷികളുടെ പ്രയത്നത്തിലൂടെ വീണ്ടും ഹരിതാഭമാക്കുന്നതെങ്ങനെ എന്ന ആശയത്തിലാണ് കുട്ടികള്‍ അനിമേഷന്‍ ചിത്രങ്ങള്‍ ക്യാമ്പില്‍ തയ്യാറാക്കുക.അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടാതെയാണ് വിവിധ ബാച്ചുകളിലായി ക്യാമ്പുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ജില്ലയില്‍ നടക്കുന്ന ഉപജില്ലാ ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ചവക്കുന്ന 106 കുട്ടികളെ ഡിസംബറില്‍ നടക്കുന്ന ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
Related Posts
പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷ മാറ്റി
കോഴിക്കോട്: പി.എസ്.സി കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തില്‍ ഫെബ്രുവരി 12 ന് നടത്താനിരുന്ന ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഡിപ്പാര്‍ട്ട്മെന്റ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആര്‍ഡ് ഡിസൈനിങ്,…
അപേക്ഷകൾ ക്ഷണിച്ചു
കോഴിക്കോട്: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് വഴി നടപ്പാക്കി വരുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പദ്ധതിയിലെ ഘടക പദ്ധതികളായ ടൂവീലർ വിത്ത് ഐസ് ബോക്സ്, ത്രീവീലർ വിത്ത്…
1,250 ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തി പേരാമ്പ്ര ജോബ് ഫെസ്റ്റ്
കോഴിക്കോട്: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച പേരാമ്പ്ര ജോബ് ഫെസ്റ്റിൽ റിപ്പോർട്ട് ചെയ്തത് 1250 ഒഴിവുകൾ. വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ജില്ലാ കുടുംബശ്രീ…

