കോഴിക്കോട്: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് വഴി നടപ്പാക്കി വരുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പദ്ധതിയിലെ ഘടക പദ്ധതികളായ ടൂവീലർ വിത്ത് ഐസ് ബോക്സ്, ത്രീവീലർ വിത്ത് ഐസ് ബോക്സ്, ഓരുജല കുള നിർമ്മാണം, ഓരുജല കൂട് കൃഷി, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി, മീഡിയം സ്കെയിൽ ഓർണമെൻറൽ, കല്ലുമ്മക്കായ കൃഷി, ഇൻപുട്സ് ഓഫ് ബ്ലാക്കിഷ് വാട്ടർ അക്വാകൾച്ചർ, ഇൻസുലേറ്റഡ് വെഹിക്കിൾ, ലൈവ് ഫിഷ് വെൻഡിംഗ് സെൻറർ ബയോഫ്ളോക്ക് മത്സ്യകൃഷി, സർക്കുലേറ്ററി അക്വാകൾച്ചർ, മത്സ്യ സേവനകേന്ദ്രം സ്ഥാപിക്കൽ തുടങ്ങിയവയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജനറൽ, എസ്.സി/എസ്.ടി, വനിതാ വിഭാഗങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജനുവരി 25ന് വൈകിട്ട് നാല് വരെ. ഫോൺ : 0495 2381430

