കോഴിക്കോട്: വനിതാ ശിശു വികസന വകുപ്പ് കീഴിലെ കോഴിക്കോട് ജില്ലയിലെ വിവിധ ഐ.സി.ഡി.എസ് ഓഫീസുകളിലേയ്ക്ക് പോഷൺ അഭിയാൻ പദ്ധതി പ്രകാരം ന്യുട്രിഷൻ ആൻഡ് പാരന്റിംഗ് ക്ലിനിക്ക് നടത്തുന്നതിനായി ദിവസവേതനാടിസ്ഥാനത്തിൽ ന്യൂട്രിഷനിസ്റ്റുമാരെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷയും, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, എക്സ്പീരിയൻസ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പും സഹിതം നേരിട്ടോ, തപാൽ മുഖേനയോ ജനുവരി 29ന് വൈകുന്നേരം അഞ്ചിനു മുൻപായി ലഭിക്കണമെന്ന് പ്രോഗ്രാം ഓഫീസർ അറിയിച്ചു. ഫോൺ : 9048584600, 9539142811, 7994337755

