റോഡ് തകർച്ച: പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കോഴിക്കോട്: കൂളിമാട് -എരഞ്ഞിമാവ് റോഡ്
ആവശ്യമായ ക്ലീനിങ് നടത്താതെ ടാർ ചെയ്തതാണ് റോഡ് പണി കഴിഞ്ഞ് ഉടനെ തകരാൻ കാരണമെന്ന് വിജിലൻസ് റിപ്പോർട്ട്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയ അസിസ്റ്റന്റ് എൻജിനിയർ, ഓവർസിയർ എന്നിവർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉത്തരവിട്ടു.

എ ഇ പ്രസാദ്, ഓവർസിയർ പ്രവീൺ എന്നിവരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റാനും തീരുമാനിച്ചു.

110 മീറ്റർ റോഡാണ് തകർന്നത്. ഈ റോഡ് കരാറുകാരൻ സ്വന്തം ചെലവിൽ അറ്റകുറ്റപ്പണി നടത്തണം. കരാറുകാരന്റെ ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *