കോഴിക്കോട്: ദേശീയ റേഡിയോ ദിനത്തോടനുബന്ധിച്ച് ആകാശവാണി കോഴിക്കോട് നിലയത്തിൽ പ്രവർത്തിക്കുന്ന കാഷ്വൽ അനൗൺസർമാരുടെയും കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും കൂട്ടായ്മ ‘ കോഴിക്കോട് ആകാശവാണി ലിസനേഴ്സ് ആൻ്റ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ ‘ രൂപീകരിച്ചു. ടി പി എം ഹാഷിർ അലി സ്വാഗനം പറഞ്ഞു. ആർ ജയന്ത് കുമാർ അധ്യക്ഷനായി. കെ കെ ചന്ദ്രഹാസൻ, സി പി സദാനന്ദൻ, സി പി എം അബ്ദുറഹിമാൻ ബിൻ അഹമ്മദ്, പി ടി ആസാദ്, വിജയൻ ആലപ്രത്ത്, അജയൻ പി ഐ, പ്രകാശ് കരുമല എന്നിവർ സംസാരിച്ചു.
കേരളത്തിൽ പരസ്യവരുമാനത്തിൽ രണ്ടാം സ്ഥാനത്തുള്ള കോഴിക്കോട് നിലയത്തിന് ആവശ്യത്തിന് ജീവനക്കാരെയും സാങ്കേതിക സംവിധാനവും നൽകി പഴയ കാല പ്രതാപം വീണ്ടെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ദേശീയ റേഡിയോ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 20 ചൊവ്വാഴ്ച ഗുജറാത്തി സ്ട്രീറ്റിലെ ഗുദാമിൽ രാവിലെ 11 മുതൽ വൈകിട്ട് ആറ് വരെ വിവിധ കാലഘട്ടങ്ങളിലെ റേഡിയോകളുടെ പ്രദർശനവും നടത്തും. വൈവിധ്യമാർന്ന മോഡലുകളിലുള്ള വളരെ പഴയ റേഡിയോ സെറ്റുകൾ കൈവശമുള്ളവർക്ക് അവ പ്രദർശിപ്പിക്കാം. അതിനായി 9446407893 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഭാരവാഹികൾ:
ടി പി എം ഹാഷിർ അലി, (കൺവീനർ), ആർ ജയന്ത്കുമാർ (ചെയർമാൻ), പ്രകാശ് കരുമല, വിജയൻ ആലപ്രത്ത് (ജോ. കൺവീനർമാർ) കെ കെ ചന്ദ്രഹാസൻ, ശ്രീവല്ലി ഗണേഷ് (വൈസ് ചെയർപേഴ്സൺ), അജയൻ പി ഐ (ട്രഷറർ).



