വയനാട് ദുരിതാശ്വാസ നിധിയിൽ പങ്കുചേർന്ന് തിരുവണ്ണൂർ ക്ഷേത്ര കമ്മിറ്റിയും

കോഴിക്കോട്: വയനാടിനു കൈത്താങ്ങാകാൻ തിരുവണ്ണൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്ര കമ്മിറ്റിയംഗങ്ങൾ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. ക്ഷേത്രം സെക്രട്ടറിയുടെ നേതൃത്വത്തിൽ ടൂറിസം, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് ചെക്ക് കൈമാറി. ക്ഷേത്രകമ്മിറ്റി ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.

കഴിഞ്ഞകാലങ്ങളിൽ ഉത്സവങ്ങളുടെ ഭാഗമായി കുതിരവട്ടം മാനസികരോഗ്യകേന്ദ്രത്തിലും ജുവനൈൽ ഹോമിലും അന്തേവാസികൾക്ക് സദ്യ ഒരുക്കിയതും അസുഖബാധിതർക്ക് ധനസഹായം കൊടുത്തതും അടക്കം പല മാതൃകാപ്രവർത്തനങ്ങളും ക്ഷേത്ര ഭരണസമിതി സംഘടിപ്പിച്ചുവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *