കോഴിക്കോട്: റവന്യു ജില്ലാ കലോത്സവത്തിൽ പ്രധാന വേദിക്ക് അരികിലുള്ള പെരിങ്ങളം ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ എൽ ഇ ഡി ബൾബിൻ്റെ വില്പന സ്റ്റാൾ ഊർസംരക്ഷണ സന്ദേശവുമായി ശ്രദ്ധേയമാകുന്നു. എൽ ഇ ഡി ബൾബുകളുടെ പാർട്ടുകൾ വാങ്ങി ഒഴിവു സമയങ്ങളിൽ സ്കൂളിൽ വെച്ച് തന്നെ സംയോജിപ്പിച്ചാണ് തങ്ങളുടെ എൻ എസ് എസ് യൂണിറ്റിൻ്റെ പേരിൽ ഈ ബൾബുകൾ വളൻ്റിയർമാർ നിർമ്മിക്കുന്നത്.
കുറ്റിക്കാട്ടൂർ എ ഡബ്യു എച്ച് എഞ്ചിനീയറിംഗ് കോളേജിലെ ഇ സി ഡിപ്പാർട്ട്മെൻ്റാണ് ഇതിനു വേണ്ട ആദ്യ പരിശീലനം നൽകിയത്. ഇപ്പോൾ കുട്ടികൾ സ്വയം ബൾബുകൾ നിർമ്മിക്കുന്നതിനൊപ്പം ഭിന്നശേഷി കുട്ടികൾക്കും അവരുടെ അമ്മമാർക്കുമുള്ള എൽ ഇ ഡി ബൾബുകളുടെ നിർമ്മാണത്തിനുള്ള പരിശീലനവും നൽക്കുന്നു. സ്റ്റാളിലെ ബൾബുകളുടെ വിപണനോദ്ഘാടനം കോഴിക്കോട് ആർ ഡി ഡി എം സന്തോഷ് കുമാർ നിർവഹിച്ചു. ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിറ്റേർ ജി മനോജ് കുമാർ, വി എച്ച് എസ് ഇ അസിസ്റ്റൻഡ് ഡയറക്ടർ ജി അപർണ, ജെ ഡി ടി സ്കൂൾ പ്രിൻസിപ്പൽ കബീർ, എൻ എസ് എസ് ജില്ലാ കോ- ഓർഡിനേറ്റർമാരായ എം കെ ഫൈസൽ, എസ് ശ്രീചിത്ത്, ക്ലസ്റ്റർ കോ – ഓർഡിനേറ്റർ സി കെ ജയരാജ്, പ്രോഗ്രാം ഓഫിസർമാരായ പി എ രാജീവ്, രതീഷ് ആർ നായർ,എൻ എസ് എസ് വളൻ്റിയർമാരായ അമാൻ അഹമ്മദ് പി കെ, മുഹമ്മദ് ഫായിസ് പി വി, മുഹമ്മദ് അസ്ലാം എൻ പി, സാധിക ഡി എസ്, ഗംഗ എസ് എന്നിവർ പങ്കെടുത്തു.


