കോഴിക്കോട്: കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) സുവർണ ജൂബിലി ആഘോഷത്തിന് സംഘാടക സമിതിയായി. അളകാപുരിയിൽ ച നഗരത്തിലെ സാംസ്കാരിക കലാ രംഗത്തെ പ്രമുഖർ പങ്കെടുത്ത യോഗം മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
കല പ്രസിഡന്റ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
പി വി ചന്ദ്രൻ, മഞ്ചേരി സുന്ദർരാജ്, ടി വി ബാലൻ, ജില്ലാ ഗവ. പ്ലീഡർ, കെ എം ജയകുമാർ, കെ വിജയ രാഘവൻ, സെക്രട്ടറി അഡ്വ. കെ.പി. അശോക് കുമാർ, ട്രഷറർ കെ സുബൈർ, വിനീഷ് വിദ്യാധരൻ, വിത്സൻ സാമുവൽ, കെ സലാം, എൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
എം ടി വാസുദേവൻ നായർ, മന്ത്രി പി എ മുഹമ്മദ് റിയാസ്, മേയർ ഡോ. ബീനാ ഫിലിപ്പ്, എളമരം കരീം എംപി, എം കെ രാഘവൻ എംപി, ബിനോയ് വിശ്വം എംപി, അഹമ്മദ് ദേവർ കോവിൽ എംഎൽഎ, എം കെ. മുനീർ എംഎൽഎ, സച്ചിൻ ദേവ് എംഎൽഎ, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, ടി പി ദാസൻ, എ പ്രദീപ് കുമാർ, കരിവള്ളൂർ മുരളി, പി വി ചന്ദ്രൻ, രഞ്ജിത് എന്നിവർ രക്ഷാധികാരികളാണ്.
തോട്ടത്തിൽ രവീന്ദ്രൻ – ചെയർമാൻ, അഡ്വ. കെ പി അശോക് കുമാർ -ജനറൽ കൺവീനർ, കെ സുബൈർ – ട്രഷറർ. സബ് കമ്മറ്റി ഭാരവാഹികളായി വിനീഷ് വിദ്യാധരൻ, ഒ പി സുരേഷ്, അങ്കത്തിൽ അജയ് കുമാർ, സന്നാ ഫ് പാലക്കണ്ടി, വി എം ജയദേവൻ, പി ജെ തോമസ്, കെ വി സക്കീർ ഹുസ്സൈൻ, ബാബു പറശ്ശേരി, കെ സി സുരേന്ദ്രൻ, കെ പി രമേഷ്. എം വി സക്കീർ ഹുസൈൻ, സജീന്ദ്രൻ, ടി ഷിനോജ് കുമാർ എന്നിവർ അടക്കമുള്ള 101 അംഗ സംഘാടകസമിതിക്ക് രൂപം നൽകി.

