കോഴിക്കോട്: മെഡിക്കൽ കോളേജിന് കീഴിലുള്ള റീജ്യണൽ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ (വി.ആർ.ഡി.എൽ) റിസർച്ച് സയൻറിസ്റ്റിന്റെ (സി) താൽക്കാലിക ഒഴിവുണ്ട്.
ജനുവരി 16ന് രാവിലെ 10.30ന്
മെഡിക്കൽ കോളേജ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. യോഗ്യത, തിരിച്ചറിയൽ രേഖ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും കൊണ്ടുവരണം.
വിദ്യാഭ്യാസ യോഗ്യത, അഭിലഷണീയ യോഗ്യത, പ്രായം,
വേതനം എന്നിവയുടെ വിശദാംശങ്ങൾ
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ വെബ്സൈറ്റിൽ (www.govtmedicalcollegekozhikode.ac.in) ലഭ്യമാണ്.

