കോഴിക്കോട്: യുനസ്‌കോയുടെ സാഹിത്യ നഗരി പദവി ലഭിച്ച കോഴിക്കോട്ട് അതിന് നിദാനമായ നവോത്ഥാന -സാഹിത്യ നായകന്മാരുടെ ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍ വരുന്നു. ജനുവരി അവസാന വാരത്തില്‍ മാനാഞ്ചിറ സ്‌ക്വയറിലെ തുറന്ന വേദിയിലായിരിക്കും പ്രദര്‍ശനം. അശ്വനി ഫിലിം സൊസൈറ്റിയാണ് ചലച്ചിത്ര അക്കാദമി, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെ ‘അശ്വനി ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവെല്‍’ സംഘടിപ്പിക്കുന്നത്.
വാഗ്ഭടാനന്ദ ഗുരു, വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ.പൊറ്റെക്കാട്, ഉറൂബ്, എന്‍.എന്‍.കക്കാട്, പി വത്സല, ചെലവൂര്‍ വേണു, പി പി ശ്രീധരനുണ്ണി തുടങ്ങി ഒട്ടേറെ പ്രശസ്തരെക്കുറിച്ചുള്ള അപൂര്‍വ ഹ്രസ്വ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

