കോഴിക്കോട്: കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല )
സുവർണജൂബിലി ആഘോഷങ്ങൾക്ക് ഫെബ്രുവരി 6 ന് തുടക്കം. ചൊവ്വാഴ്ച വൈകീട്ട് ആറിന് കോഴിക്കോട് കൾച്ചറൽ ബീച്ചിൽ എം ടി വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യും. കലയുടെ പ്രസിഡൻ്റ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. മേയർ ഡോ. ബീനാ ഫിലിപ്പ് മുഖ്യാതിഥിയാകും. കലാ-സാമൂഹ്യ- സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.
പ്രശസ്ത കവി ഒ എൻ വിക്ക് സ്മരണാഞ്ജലി അർപ്പിച്ച് ഒ എൻ വിയുടെ പേരമകളും പ്രശസ്ത പിന്നണി ഗായികയുമായ അപർണ രാജീവ് നയിക്കുന്ന സംഗീത നിശയും അരങ്ങേറും.
കല സുവർണ ജൂബിലി ഉദ്ഘാടനം നാളെ

