കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തിൽ അങ്കണവാടികളിലൂടെ ശൈശവ പൂർവകാല പരിചരണവും വിദ്യാഭ്യാസവും ലക്ഷ്യം വച്ച് സംഘടിപ്പിച്ച അങ്കണവാടി കലോത്സവം ഉദ്ഘാടനം ലിന്റോ ജോസഫ് എം എൽ എ നിർഹവിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിൽ നിന്നുമുള്ള 19 അങ്കണവാടികളിലെ നൂറ്റി അമ്പതോളം കുരുന്നു പ്രതിഭകളുടെ വർണാഭമായ പരിപാടികളാണ് അരങ്ങേറിയത്.
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി പി ജമീല, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ജില്ല വനിതാ ശിശു വികസന ഓഫീസർ സബീന ബീഗം, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻന്മാരായ റോസിലി ജോസ്, ജോസ് തോമസ്, വി എസ് രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹെലൻ ഫ്രാൻസീസ്, വാർഡ് മെമ്പർമരായ ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന ജോയ്, സീന ബിജു,ബിന്ദു ജയൻ,സുരേഷ് ബാബു, ജോണി വാളിപ്ലാക്കൽ, മോളി തോമസ്, വി എ നസീർ എന്നിവർ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ സ്വാഗതവും ഐസിഡിഎസ് സൂപ്പർ വൈസർ ഫസ്‌ലി നന്ദിയും പറഞ്ഞു.
അങ്കണവാടി കലോത്സവം

