കോഴിക്കോട്: അബുദാബി ശക്തി സാഹിത്യ പുരസ്‌കാരം ദേശാഭിമാനി മുന്‍ ചീഫ് ന്യൂസ് എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ പി പി അബൂബക്കറിന്. ചിന്ത ബുക്‌സ് പ്രസിദ്ധീകരിച്ച ‘ദേശാഭിമാനി ചരിത്രം’ എന്ന ഗവേഷണ ഗ്രന്ഥത്തിനാണ് പ്രത്യേക പുരസ്‌കാരം. കാല്‍ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം 25-ന് ചെങ്ങന്നൂരില്‍ നടക്കുന്ന ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സമ്മാനിക്കും.
മികച്ച മാധ്യമ പഠനമെന്ന് വിലയിരുത്തിയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ദേശാഭിമാനിയുടെ എട്ടുപതിറ്റാണ്ടിലേറെ നീണ്ട ചരിത്രം സമഗ്രമായി ഈ കൃതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയാണ്. ഭാര്യ: ടി റസിയ (റിട്ട. ഇന്ത്യന്‍ ബാങ്ക് ഓഫീസര്‍). മക്കള്‍: നീതു, ഡോ. നൂറ. മരുമക്കൾ : ഡോ. കെ.വി ഷാനവാസ് (യു എസ്), നബീൽ അഹമ്മദ്.
പി പി അബൂബക്കറിന് അബുദാബി ശക്തി സാഹിത്യ പുരസ്‌കാരം

