സ്വാതന്ത്ര്യദിനത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ ദേശീയപതാക ഉയർത്തും

കോഴിക്കോട്: രാജ്യം 78-ാമത്‌ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ആഗസ്റ്റ് 15ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ ദേശീയപതാക ഉയർത്തും. 

രാവിലെ 8.58 ന് വേദിയിൽ എത്തുന്ന മന്ത്രിയെ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ, കോഴിക്കോട് റൂറൽ എസ്പി എന്നിവരും
ചേർന്ന് സ്വീകരിക്കും. ഒൻപതിന് മന്ത്രി ദേശീയപതാക ഉയർത്തും.

പൊലീസ്, വനിതാ പൊലീസ്,
എൻസിസി ആർമി, എൻസിസി സീനിയർ ഗേൾസ്, എൻസിസി സീനിയർ ബോയ്സ്,  എൻസിസി സീനിയർ നേവി, എൻസിസി ജൂനിയർ നേവി, എൻസിസി ജൂനിയർ ഗേൾസ്, എൻസിസി ജൂനിയർ ബോയ്സ് എന്നീ 11 പ്ലറ്റൂണുകളുടെ പരേഡ് ഉണ്ടാകും.

എക്സൈസ്, അഗ്നിശമന സേന, അഗ്നിശമന സേന സിവിൽ ഡിഫെൻസ്, വനം, സ്കൗട്ട്സ്, ഗേൾസ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്സ്, എസ്പിസി, കേന്ദ്രീയ വിദ്യാലയം എന്നിവരുടെ സംഘങ്ങളും പരേഡിൽ അണിനിരക്കും.

ആംഡ് റിസർവ് പോലീസ് (സിറ്റി), ആംഡ് റിസർവ് പൊലീസ് (റൂറൽ), ലോക്കൽ പൊലീസ്/സിറ്റി ട്രാഫിക്, വനിതാ പൊലീസ് എന്നിവരുടെ ഓരോ പ്ലറ്റൂൺ വീതമാണ് ഉണ്ടാവുക.

പരേഡ് കമാൻഡർ മന്ത്രിയ്ക്ക് റിപ്പോർട്ട് ചെയ്തശേഷം
മന്ത്രി പരേഡ് പരിശോധിക്കും. 
വിദ്യാർത്ഥികളുടെ
സംസ്കാരിക പരിപാടികളും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *