കോഴിക്കോട്: ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ (ഐ.എം.) കേരള ലിമിറ്റഡില്‍ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയുടെ (കാറ്റഗറി നമ്പര്‍: 145/2020) 02.03.2022 തീയതി പ്രാബല്യത്തില്‍ വന്ന 14/2022/SSVI നമ്പര്‍ റാങ്ക് പട്ടികയുടെ മൂന്ന് വര്‍ഷ കാലാവധിയില്‍ ആരെയും നിയമന ശുപാര്‍ശ ചെയ്യാത്തതിനെ തുടര്‍ന്ന് ദീര്‍ഘിപ്പിച്ച ഒരു വര്‍ഷത്തെ കാലാവധി 02.03.2026-ന് (01.03.2026 പൊതു അവധി) അര്‍ദ്ധ രാത്രി പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക 03.03.2026 പൂര്‍വാഹ്നം പ്രാബല്യത്തില്‍ റദ്ദാക്കിയിരിക്കുന്നതായി പിഎസ്‌സി കോഴിക്കോട് മേഖല ഓഫീസര്‍ അറിയിച്ചു.

