സ്പെഷ്യൽ മദേഴ്സ് ഡേ സെമിനാർ

അങ്ങാടിപ്പുറം(മലപ്പുറം): റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോഗ്നിറ്റീവ് ലി ആൻഡ് കമ്മ്യൂണിക്കേറ്റീവ്ലി ചലൻജ്ഡ് (റിച്ച്) സ്പെഷ്യൽ മദേഴ്സ് ഡേ സെമിനാർ സംഘടിപ്പിച്ചു. ഗർഭിണികൾക്കും മൂന്ന് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടെ അമ്മമാർക്കും ആശ വർക്കർമാർക്കും കോളേജ് വിദ്യാർത്ഥികൾക്കുംവേണ്ടിയായിരുന്നു  സെമിനാർ.  സംഗീത സംവിധായകൻ സുധീപ് പല്ലനാട് ഉദ്ഘാടനം ചെയ്തു. റിച്ചിന്റെ ജോയിന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ജിന്റോ സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ഹസീന സാദിഖ് എന്നിവർ സംസാരിച്ചു.

‘ശിശു ആരോഗ്യത്തെപ്പറ്റി അറിയാം, വിവേകിയായ അമ്മയാകാം’ എന്ന വിഷയത്തിൽ ഗൈനക്കോളജിസ്റ്റ് ഡോ. നസ്രീൻ എ ഖാദർ,  ജനറ്റിസിസ്റ് ഡോ. സറീന ഹംസ, സൈക്കോളജിസ്റ്റ് ഡോ. വി സീനത്ത് ഹംസ എന്നിവർ സെമിനാർ നയിച്ചു. ഗർഭിണികളെയും അമ്മമാരെയും മാനസികാരോഗ്യത്തിന്റെയും കുഞ്ഞുങ്ങളുടെ വളർച്ചാഘട്ടങ്ങളുടെയും പ്രാധാന്യത്തെപ്പറ്റി ബോധവതികളാക്കുക എന്നതായിരുന്നു   പരിപാടിയുടെ ലക്ഷ്യം.

സ്പെഷ്യൽ എഡ്യൂക്കേഷൻ അധ്യപകരും ആശ വർക്കർമാരും ഇഎംഎസ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളും പങ്കെടുത്തു. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ ഹസീന സാദിഖിന്റെ മകൾ തമന്നയെയും റിച്ചിൽനിന്ന് ട്രെയിനിങ് പൂർത്തീകരിച്ചു എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ റിച്ചിന്റെ പൂർവവിദ്യാർഥി മുഹമ്മദ്‌ ഷാമിലിനെയും  ഉന്നത ക്ലാസ്സിലേക്ക് യോഗ്യത നേടിയ ഷമീൽ സി കെ. യെയും ആദരിച്ചു.  ‘അമ്മയ്ക്ക് ഒരു കത്ത്’ മത്സരത്തിൽ ഇഫ്രാത്ത് ജഹാനും (കോഴിക്കോട് ) പരപ്പനങ്ങാടി ഗവണ്മെന്റ് സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെന്ററിലെ വിദ്യാർഥി റംസീനയും പ്രിഷ പ്രജീഷും (കണ്ണൂർ) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

Leave a Reply

Your email address will not be published. Required fields are marked *