കലാമേളയ്ക്കൊപ്പം എൻഎസ്എസിന്റെ സന്നദ്ധ രക്തദാന സെൽഫി പോയിന്റ്

പേരാമ്പ്ര: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം റവന്യൂ ജില്ല കലാമേളയോടനുബന്ധിച്ച് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ ജീവജ്യോതി സന്നദ്ധ രക്തദാന ക്യാമ്പയിന്റെ ഭാഗമായി സെൽഫി പോയിന്റ് ഒരുക്കി ശ്രദ്ധേയമായി. നാഷണൽ സർവീസ് സ്കീമിന്റെ കർമപദ്ധതിയായ- ജീവ ജ്യോതി – സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് കേരള പെലീസിന്റെ പോൾ ബ്ലഡ് ആപ്പുമായി സഹകരിച്ച് രക്തദാന ക്യാമ്പയിൻ പ്രവർത്തനം നടത്തുന്നത്.

സന്നദ്ധ രക്തദാനത്തെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.. കലാമേളയോടനുബന്ധിച്ച് എൻഎസ്എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ 1000 പേരുടെ സന്നദ്ധ രക്തദാന ഡയറക്ടറി രൂപീകരണവും ഇതിന്റെ ഭാഗമായി നടക്കും.ക്യാമ്പയിന്റെ ഭാഗമായി എൻഎസ്എസ് വളണ്ടിയർമാർ തയ്യാറാക്കിയ സെൽഫി പോയിന്റ് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് നോർത്ത് ജില്ലാ കോഡിനേറ്റർ എസ് ശ്രീചി ത്ത് അധ്യക്ഷതവഹിച്ചു.

എൻഎസ്എസ് സൗത്ത് ജില്ലാ കോ-ഓർഡിനേറ്റർ എം കെ ഫൈസൽ, സ്കൂൾ പ്രിൻസിപ്പൽ കെ നിഷിത, പേരാമ്പ്ര ക്ലസ്റ്റർ കൺവീനർ സി കെ ജയരാജൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ടി എ രാജീവൻ, വടയക്കണ്ടി നാരായണൻ, വളണ്ടിയർമാരായ ഋഷിരാജ്, അതുല്യ വാരിയർ എന്നിവർ സംസാരിച്ചു. എൻഎസ്എസ് വളണ്ടിയർ അവന്തിക കണ്ണൻ സ്വാഗതവും നിരഞ്ജൻ മറക്കാട്ട് നന്ദിയും പറഞ്ഞു.

ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം റവന്യൂ ജില്ലാ കലാമേളയോടനുബന്ധിച്ച് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പയിൻ ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *