കോഴിക്കോട്: ഗാര്‍ഹിക അതിക്രമങ്ങള്‍ക്കിരയാകുന്നവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍, സൗജന്യ നിയമസഹായം എന്നിവ ലഭ്യമാക്കാന്‍ സര്‍വീസ് പ്രൊവൈഡിങ് സെന്ററുകള്‍ ആരംഭിക്കുന്നതിന് കുന്ദമംഗലം, കുന്നുമ്മല്‍, മേലടി, പന്തലായനി, പേരാമ്പ്ര, തോടന്നൂര്‍, തൂണേരി ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍, വനിതാ സഹകരണ സംഘങ്ങള്‍ എന്നിവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. സൊസൈറ്റീസ് രജിസ്ട്രേഷന് ആക്ട് -1860 അല്ലെങ്കില്‍ കമ്പനി ആക്ട് 1956, പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: ജില്ലാ വനിതാ സംരക്ഷണ ഓഫീസ്, വനിതാ ശിശുവികസന വകുപ്പ് കോംപ്ലക്സ്, സിവില്‍ സ്റ്റേഷന്, കോഴിക്കോട്, ഫോണ്‍: 0495 2371343.
Related Posts
പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍: ഹെൽപ് ഡെസ്ക് ആരംഭിച്ചു
കോഴിക്കോട്: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലെയും കൃത്യമായ വിവരങ്ങൾ, വിശദീകരണങ്ങൾ, സഹായം എന്നിവ പൊതുജനങ്ങൾക്ക് നൽകുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ…
എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
കുന്നമംഗലത്തെ ലോഡ്ജിൽ നിന്നും 28.13 ഗ്രാം എംഡിഎംഎയുമായാണ് പിടിയിലായത് കോഴിക്കോട്: സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്താനായി വന്ന രണ്ട് പേർ കുന്നമംഗലത്തെ ലോഡ്ജിൽനിന്നും പിടിയിൽ.…
എസ്ഐആര്‍ എന്യൂമറേഷന് ഫോം വിതരണം തുടങ്ങി
കോഴിക്കോട്: പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ (സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍-എസ്ഐആര്‍) നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ എന്യൂമറേഷന് ഫോം വിതരണം ആരംഭിച്ചു. കട്ടിപ്പാറ വള്ളുവര്‍കുന്ന് ഉന്നതിയില്‍ സന്ദര്‍ശനം നടത്തി…

