എസ്ഐആര്‍ എന്യൂമറേഷന്‍ ഫോം വിതരണം തുടങ്ങി

കോഴിക്കോട്: പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ (സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍-എസ്‌ഐആര്‍) നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ എന്യൂമറേഷന്‍ ഫോം വിതരണം ആരംഭിച്ചു. കട്ടിപ്പാറ വള്ളുവര്‍കുന്ന് ഉന്നതിയില്‍ സന്ദര്‍ശനം നടത്തി ജില്ലാ തെരഞ്ഞെടുപ്പു ഓഫീസറായ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തു. കൊടുവള്ളി നിയോജക മണ്ഡലത്തിലെ ആറാം നമ്പര്‍ ബൂത്ത് വള്ളുവര്‍കുന്ന് ഉന്നതിയിലെ ഊര് മൂപ്പത്തിയായ സുമതി(59) മാത(86) എന്നിവരുടെ ഫോമുകള്‍ ജില്ല കലക്ടറുടെ സാന്നിധ്യത്തില്‍ ബിഎല്‍ഒ സീകരിച്ചു.

എസ്‌ഐആര്‍ നടപ്പാക്കുന്നതിലൂടെ ഒരാളുടെ പോലും സമ്മതിദായകാവകാശം നഷ്ടപ്പെടില്ല എന്നത് ഉറപ്പ് വരുത്തുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പട്ടിക പുതുക്കല്‍ യജ്ഞത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും ബുത്ത് ലെവല്‍ ഏജന്റു(ബിഎല്‍എ)മാരുടെയും സേവനം ഉണ്ടാവണമെന്നും  കലക്ടര്‍ ആവശ്യപ്പെട്ടു. വാര്‍ഡ് മെമ്പര്‍ അനില്‍ ജോര്‍ജ്, ഇആര്‍ഒ-ആയ ഡെപ്യൂട്ടി കളക്ടര്‍ പി പി ശാലിനി ,തഹസില്‍ദാര്‍ കെ ഹരീഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ നിസാമൂദ്ദീന്‍, ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസര്‍ എസ് സലീഷ്, കട്ടിപ്പാറ വില്ലേജ് ഓഫീസര്‍ ബിന്ദു കെ വര്‍ഗ്ഗീസ്, ബിഎല്‍ഒ വി കെ അനില്‍ കുമാര്‍ എന്നിവര്‍ക്കൊപ്പമാണ് ജില്ല കലക്ടര്‍ സന്ദര്‍ശനം നടത്തിയത്.

ബൂത്ത് ലെവല്‍ ഓഫീസര്‍(ബിഎല്‍ഒ)മാര്‍ വീട് വീടാന്തരം കയറി ഫോമുകള്‍ നല്‍കി വിവരങ്ങള്‍ പൂരിപ്പിച്ച് തിരികെ ശേഖരിക്കുന്ന പ്രവൃത്തി ഡിസംബര്‍ നാലിന് പൂര്‍ത്തിയാക്കും. അര്‍ഹരായ സമ്മതിദായകര്‍ മാത്രം ഉള്‍പ്പെട്ട, അനര്‍ഹരായ വ്യക്തികള്‍ ആരുമില്ലാത്ത ഏറ്റവും ശുദ്ധമായ സമ്മതിദായകപ്പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായായാണ് കേന്ദ്ര ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം-2025 നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *