ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കോഴിക്കോട്: കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2024 ഡിസംബര്‍ വരെ പെന്‍ഷന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ ഡിസംബര്‍ 31ന് മുമ്പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റില്‍ ആധാര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍, പെന്‍ഷന്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ ചേര്‍ക്കണമെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2365553.