നവീകരിച്ച ഗോവിന്ദപുരം പാര്‍ഥസാരഥി ക്ഷേത്രക്കുളം  ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കോര്‍പ്പറേഷനിലെ ഗോവിന്ദപുരം പാര്‍ഥസാരഥി ക്ഷേത്രത്തിലെ നവീകരിച്ച കുളം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഡ്രെയിനേജ്, സൗന്ദര്യവത്കരണം എന്നിവയുടെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. ഇതിനായി 30 ലക്ഷം രൂപ വീതം കോര്‍പറേഷന്‍  വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

50 ലക്ഷം രൂപ വിനിയോഗിച്ചാണ് കുളം നവീകരിച്ചത്. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഇന്റര്‍ലോക്ക്, ഷെല്‍ട്ടര്‍, ഓപണ്‍ ജിം, ലൈറ്റിങ് എന്നിവയൊരുക്കും. 

ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് അധ്യക്ഷനായി. സാമൂതിരി രാജ പി കെ കേരളവര്‍മ മുഖ്യാതിഥിയായി. കൗണ്‍സിലര്‍ എം സി അനില്‍കുമാര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഡിവിഷന്‍ ചെയര്‍മാന്‍ പടിയേരി ഗോപാലകൃഷ്ണന്‍, മുന്‍ കൗണ്‍സിലര്‍ അഡ്വ. ചേമ്പില്‍ വിവേകാനന്ദന്‍, പാര്‍ഥസാരഥി ക്ഷേത്രം പ്രസിഡന്റ് കെ വിശ്വനാഥന്‍, സെക്രട്ടറി കെ പി പ്രദീപ്കുമാര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇന്‍ചാര്‍ജ് കൃഷ്ണകുമാര്‍, പാര്‍ഥസാരഥി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി സോമന്‍, കെ ശശിധരന്‍, കണ്‍വീനര്‍ തിലകരാജ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *