കോഴിക്കോട്: ഗാര്‍ഹിക അതിക്രമങ്ങള്‍ക്കിരയാകുന്നവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍, സൗജന്യ നിയമസഹായം എന്നിവ ലഭ്യമാക്കാന്‍ സര്‍വീസ് പ്രൊവൈഡിങ് സെന്ററുകള്‍ ആരംഭിക്കുന്നതിന് കുന്ദമംഗലം, കുന്നുമ്മല്‍, മേലടി, പന്തലായനി, പേരാമ്പ്ര, തോടന്നൂര്‍, തൂണേരി ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍, വനിതാ സഹകരണ സംഘങ്ങള്‍ എന്നിവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. സൊസൈറ്റീസ് രജിസ്ട്രേഷന് ആക്ട് -1860 അല്ലെങ്കില്‍ കമ്പനി ആക്ട് 1956, പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: ജില്ലാ വനിതാ സംരക്ഷണ ഓഫീസ്, വനിതാ ശിശുവികസന വകുപ്പ് കോംപ്ലക്സ്, സിവില്‍ സ്റ്റേഷന്, കോഴിക്കോട്, ഫോണ്‍: 0495 2371343.
Related Posts
ഒ സദാശിവൻ മേയര്‍, ഡോ. ജയശ്രീ ഡെപ്യൂട്ടി മേയറാകും
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ സിപിഐ എമ്മിന്റെ ഒ സദാശിവന് മേയറായേക്കും. തടമ്പാട്ടുതാഴം വാര്‍ഡില്‍ നിന്നാണ് ഒ സദാശിവന് മത്സരിച്ച് ജയിച്ചത്. നിലവില്‍ സിപിഐ എം കൗണ്‍സില്‍ പാര്‍ട്ടി…
സർക്കാർ ജീവനക്കാരുടെ ഫ്ലാറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു
പുതിയ ഭവന നയം തയ്യാറാക്കും: മന്ത്രി കെ രാജൻ കോഴിക്കോട്: പ്രകൃതി ക്ഷോഭങ്ങളും അപ്രതീക്ഷിത കാലാവസ്ഥയും നിത്യസംഭവങ്ങളായ സാഹചര്യത്തിൽ മണ്ണിനും മനുഷ്യനും തുല്യ പ്രാധാന്യം നൽകി കേരളം…
കോഴിക്കോടിന്റെ ആവശ്യങ്ങൾക്ക് നിവേദനം സമർപ്പിക്കും
കോഴിക്കോട്: സെക്രട്ടറിയേറ്റ് അനക്സും ഹൈക്കോടതി ബെഞ്ചും കോഴിക്കോട് സ്ഥാപിക്കുക, മാവൂർ ഗ്രാസിം കൈവശമുള്ള സർക്കാർ ഭൂമിയിൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക, താമരശ്ശേരി ചുരം യാത്രാ ക്ലേശങ്ങൾ പരിഹരിക്കുക,…

