കോഴിക്കോട്: ഒരു ഗ്രാമപഞ്ചായത്തില്‍ ഒരു കളിസ്ഥലം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം മണ്ഡലത്തിലെ രണ്ട് പ്രവൃത്തികള്‍ക്ക് അനുമതി ലഭ്യമാക്കിയതായി പി ടി എ റഹീം എംഎല്‍എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പടനിലം ഗ്രൗണ്ട്, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വെള്ളന്നൂര്‍ ഗ്രൗണ്ട് എന്നിവയുടെ നവീകരണത്തിനായി 1 കോടി രൂപ വീതം ചെലവഴിക്കുന്നതിനാണ് അനുമതിയായത്.
ഇതിന് വേണ്ടിവരുന്ന 2 കോടി രൂപയില്‍ 1 കോടി രൂപ സര്‍ക്കാരില്‍ നിന്നും ബാക്കി 1 കോടി രൂപ എംഎല്‍എയുടെ ഫണ്ടില്‍ നിന്നുമാണ് ലഭ്യമാക്കുക.
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം പദ്ധതിയില്‍ 1 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മാവത്തുംപടി ഗ്രൗണ്ട് നവീകരണ പ്രവൃത്തി നടന്നുവരികയാണ്.

