ചെലവൂര്‍ സ്പോര്‍ട്സ് പാര്‍ക്ക് ഉദ്ഘാടനവും ലഹരിവിരുദ്ധ സന്ദേശ യാത്രയും
കോഴിക്കോട്: അതിമനോഹരമായി
വിവിധ കായിക മത്സരങ്ങൾ നല്ല രൂപത്തിൽ നടത്തുന്നതിന് കോഴിക്കോട് കോര്‍പ്പറേഷന്‍ 15 ലക്ഷം രൂപ ചെലവഴിച്ചു നവീകരിച്ച ചെലവൂര്‍ സ്പോർട്സ് പാര്‍ക്ക് ഉദ്ഘാടനം മന്ത്രി
വി അബ്ദുറഹ്മാൻ നിര്‍വഹിച്ചു.
കോർപ്പറേഷൻ കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി രേഖ അധ്യക്ഷയായി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ രാജഗോപാല്‍ മുഖ്യാതിഥിയായി. കൗണ്‍സിലര്‍ അഡ്വ. സി എം ജംഷീര്‍ സ്വാഗതം പറഞ്ഞു.
എ മൂസഹാജി, എ മുഹമ്മദ് അഷ്റഫ്, ശശിധരന്‍ മാലായില്‍, ആഷിക് ചെലവൂര്‍, സമീര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ലഹരി വിരുദ്ധ യാത്രയുടെ ഭാഗമായി കായിക മന്ത്രി ചെലവൂര്‍ സ്പോര്‍ട്സ് പാര്‍ക്കിന് സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്തു . കൗണ്‍സിലര്‍ സി എം ജംഷീര്‍ ഏറ്റുവാങ്ങി.