‹

സ്‌കൂൾ കായിക മേള: സുവനീർ കവർ പ്രകാശനം

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഭാഗമായി സുവനീർ കമ്മിറ്റി  പുറത്തിറക്കുന്ന സുവനീറിൻ്റെ കവർ പ്രകാശനം വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ.ഷംസുദ്ദീൻ നിർവഹിച്ചു . കായിക കേരളത്തിൻ്റെ ചരിത്രവും വികാസവും നേട്ടങ്ങളും ഉൾക്കൊള്ളുന്ന സുവനീറിൽ കോഴിക്കോട്ട് നടക്കുന്ന മേളയുടെ തുടിപ്പുകളും ഉൾക്കൊള്ളിക്കും . പ്രകാശന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ എം.എ റസാഖ് എം.എൽ .എ അധ്യക്ഷത വഹിച്ചു .

സുവനീർ കമ്മറ്റി ചെയർപേഴ്സൺ വിദ്യ ബാലകൃഷ്ണൻ എം.എൽ.എ , വി.കെ. ഫൈസൽ ബാബു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ , പൊതു വിദ്യാഭ്യാസ സെക്രട്ടറി സജിത് ബാബു , പൊതു വിദ്യാഭ്യാസ ഡയരക്ടർ അരുൺ വിജയൻ, ഡി.ഡി.ഇ അമൃത , സുവനീർ കമ്മിറ്റി കൺവീനർ ഇ.ടി.കെ ഇസ്മായിൽ, ഭാരവാഹികളായ ശുക്കൂർ കോണിക്കൽ , ടി.കെ ജുമാൻ , സാജന ജി നായർ , ഷീജ സുരേന്ദ്രൻ , ആർ .അബ്ദുല്ലത്തീഫ് എന്നിവർ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000