ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
കോഴിക്കോട്: മാളിക്കടവിലെ ഗവ. വനിത ഐടിഐയില്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് (ഇംഗ്ലീഷ്) ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഡിപ്ലോമ/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. യോഗ്യത, പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം മാര്‍ച്ച് 11 ന് രാവിലെ 11 ന് എത്തണം. ഫോണ്‍: 0495-2373976.