കോഴിക്കോട്: എക്സൈസ് വകുപ്പ് വിമുക്തി മിഷൻ ചലഞ്ച് ആക്സെപ്റ്റഡ് ജില്ലാതല വോളിബോൾ ചാമ്പ്യൻഷിപ്പ് നടത്തി. കോഴിക്കോട്,
താമരശ്ശേരി, വടകര, കൊയിലാണ്ടി താലൂക്കുകളിൽ നിന്നുള്ള താലൂക്ക്തല മത്സര വിജയികളാണ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തത്.
ഈസ്റ്റ്ഹിൽ ഫിസിക്കൽ എജുക്കേഷൻ കോളേജിൽ നടന്ന മത്സരത്തിൽ കുന്നമംഗലം എച്ച്.എസ്.എസ് ചാമ്പ്യൻമാരായി. മേമുണ്ട എച്ച്.എസ്.എസ് റണ്ണേഴ്സപ്പായി. മൂന്നാം സ്ഥാനം പയ്യോളി ജി.വി.എച്ച്.എസ് കരസ്ഥമാക്കി.
സമാപന സമ്മേളനത്തിൽ
എക്സൈസ് ഡിവിഷൻ ഓഫീസ് മാനേജറും സർക്കിൾ ഇൻസ്പെക്ടറുമായ ആർ എൻ ബൈജു ട്രോഫികൾ വിതരണം ചെയ്തു.
വിമുക്തി ജില്ലാ കോ- ഓർഡിനേറ്റർ പ്രിയ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട്, സിവിൽ എക്സൈസ് ഓഫീസർ ഷഫീഖലി ടി, സിവിൽ എക്സൈസ് ഓഫീസർ എൻ സുജിത് എന്നിവർ സംസാരിച്ചു.
വിമുക്തി മിഷൻ ജില്ലാ വോളി ചാമ്പ്യൻഷിപ്പ്

