ഐസ്വാളിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ഐ-ലീഗ് മത്സരത്തിൽ ഐസ്വാൾ എഫ്‌സിക്കും ഗോകുലം കേരള എഫ്‌സിക്കും 1-1 സമനില.
ആദ്യ പകുതിയുടെ അധിക മിനിറ്റിൽ ഗോകുലം കേരള ക്യാപ്റ്റൻ അലജാൻഡ്രോ സാഞ്ചസ് ലോപ്പസ് സമനില ഗോൾ നേടി. 31-ാം മിനിറ്റിൽ ലാൽബിയാക്ഡിക ഐസ്വാളിനെ മുന്നിലെത്തിച്ചിരുന്നു . നിലവിൽ 10 ഗോളുകളുമായി ടൂർണമെന്റിലെ ഏക ടോപ് സ്‌കോററാകാൻ ലോപ്പസിനെ ഈ സ്‌ട്രൈക്ക് സഹായിച്ചു.
ഇരു ടീമുകൾക്കും ജയിച്ചാൽ ഐ-ലീഗ് കിരീടം നേടാനുള്ള ശ്രമത്തിൽ നിർണായകമാകുമായിരുന്നു മത്സരം. എന്നാൽ ഇരു ടീമുകൾക്കും മേൽക്കൈ നേടാനായില്ല. 10 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയും ഉൾപ്പെടെ 18 പോയിന്റുമായി ഐ-ലീഗ് പട്ടികയിൽ നാലാം സ്ഥാനത്താണ് ഐസ്വാൾ. 10 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി മലബാറിയൻസ് ആറാം സ്ഥാനത്താണ്. മൂന്ന് കളികൾ ജയിക്കുകയും അഞ്ച് സമനിലയും രണ്ട് തോൽവിയുമാണ് അവർ നേടിയത്.
ഡിസംബർ 19 ന് ഡെക്കാൻ അരീനയിൽ ഗോകുലം ശ്രീനിധി ഡെക്കാനെ നേരിടും

