സംസ്ഥാനതല ചെസ് മത്സരം

കോഴിക്കോട്: ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമീഷന്‍ സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കും. ഒക്ടോബര്‍ ഏഴിന് കണ്ണൂരിലാണ് മത്സരം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 15000, 10000, 5000 രൂപ വീതവും നാല് മുതല്‍ എട്ടാം സ്ഥാനം വരെ 3000 രൂപ വീതവും സമ്മാനമായി ലഭിക്കും. 15-40 പ്രായപരിധിയിലുള്ളവര്‍ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയിലിലേക്കോ വികാസ് ഭവനിലുള്ള കമീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമീഷന്‍, വികാസ് ഭവന്‍, പിഎംജി, തിരുവനന്തപുരം -33) നേരിട്ടോ നല്‍കാം. അവസാന തീയതി: ഒക്ടോബര്‍ അഞ്ച്. ഫോണ്‍: 0471-2308630.