കോഴിക്കോട്: സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാ സെല്ലിലും 42 വനിതാ കൗൺസലർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി മുതൽ മൂന്നുമാസത്തേയ്ക്കാണ് നിയമനം. എം.എസ്.ഡബ്ള്യു, സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, കൗൺസലിംഗ്, സൈക്കോതെറാപ്പി എന്നിവയിൽ പി.ജി.ഡിപ്ലോമ എന്നിവയിൽ ഒരു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 20നും 50 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബർ 22ന് മുൻപ് അതത് ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകണം. സംസ്ഥാന വനിതാസെല്ലിലെ നിയമനത്തിന് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ, സ്റ്റേറ്റ് വിമൻ ആന്റ് ചിൽഡ്രൻ സെൽ, കണ്ണേറ്റുമുക്ക്, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 0471 2338100. ഇ-മെയിൽ:spwomen.pol@kerala.gov.in
Related Posts
ഹയര്‍സെക്കന്‍ഡറി എന്‍.എസ്.എസ് സ്നേഹാദരം
കോഴിക്കോട്: മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലയിലെ യൂണിറ്റുകള്‍ക്കും പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുമായി ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീം സ്നേഹാദരം അനുമോദന പരിപാടി സംഘടിപ്പിച്ചു. റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്…
റാങ്ക് പട്ടിക റദ്ദായി
കോഴിക്കോട്: ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) യുപിഎസ് ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നം. 523/2019) തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി…
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം അഞ്ചിന്
കോഴിക്കോട്: പേരാമ്പ്ര ഗവ.ഐടിഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം ജൂണ്‍ അഞ്ചിന് രാവിലെ 11 മണിക്ക്…

