പി എസ് സി അറിയിപ്പുകൾ


എൻഡ്യൂറൻസ് ടെസ്റ്റ്

കോഴിക്കോട്: ജില്ലയിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (Cat.No: 027/2022), ബീറ്റ്‌ ഫോറസ്റ്റ് ഓഫീസർ (എൻ സി എ -മുസ്ലിം) (Cat.No: 303/2022) എന്നീ തസ്തികയിലേക്കുള്ള എൻഡ്യൂറൻസ് ടെസ്റ്റ് (2 കി.മി. ഓട്ടം) നവംബർ 20 ന് രാവിലെ 5.30 ന് (കോഴിക്കോട് ബീച്ച് റോഡിൽ വെള്ളയിൽ ഭാഗത്തു നിന്നും ഭട്ട് റോഡ് ജംഗ്ഷൻ വരെ ) നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൻ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസ്സൽ എന്നിവയുമായി
രാവിലെ 5.30 ന് മുമ്പ് കോഴിക്കോട് ബീച്ച് റോഡിൽ ഭട്ട് റോഡ് ജംഗ്ഷൻ (സൗത്ത്) ഗവ. ആശുപത്രിക്ക് സമീപം കോഴിക്കോട് എന്ന കേന്ദ്രത്തിൽ എത്തണം.

എൻഡ്യൂറൻസ് ടെസ്റ്റ്

കോഴിക്കോട്: ജില്ലയിൽ എക്സൈസ് വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ (Cat.No: 613/2021) തസ്തികയിലേക്കുള്ള എൻഡ്യൂറൻസ് ടെസ്റ്റ് (2.5 കി.മി. ഓട്ടം) നവംബർ 18 ന് രാവിലെ 05.30 ന് (കോഴിക്കോട് ബീച്ച് റോഡിൽ വെള്ളയിൽ ഭാഗത്തു നിന്നും ഭട്ട് റോഡ് ജംഗ്ഷൻ വരെ) നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൻ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസ്സൽ എന്നിവയുമായി രാവിലെ 05.30 ന് മുമ്പ് കോഴിക്കോട് ബീച്ച് റോഡിൽ ഭട്ട് റോഡ് ജംഗ്ഷൻ (സൗത്ത്) ഗവ. ആശുപത്രിക്ക് സമീപം, കോഴിക്കോട് എന്ന കേന്ദ്രത്തിൽ എത്തണമെന്ന് പബ്ലിക് സർവ്വീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *