നെഹ്റു യുവകേന്ദ്ര പ്രസംഗ മത്സരം
കോഴിക്കോട്: ഭാരത സര്‍ക്കാര്‍ നെഹ്‌റു യുവകേന്ദ്ര കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ അവസരം. 18 നും 25 നും (2024 ഫെബ്രുവരി ഒന്നിന്) ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് പങ്കെടുക്കാം. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ പ്രസംഗിക്കാം. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗിക്കുന്ന വീഡിയോ ഫെബ്രുവരി 16ന് അഞ്ച് മണിക്ക് മുമ്പായി അയക്കണം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന ജില്ലാ വിജയികള്‍ക്ക് സംസ്ഥാനതല മത്സരത്തിലും സംസ്ഥാന വിജയികള്‍ക്ക് ദേശീയതല മത്സരത്തിലും പങ്കെടുക്കാം. അപേക്ഷാഫോമിനും മറ്റു വിവരങ്ങള്‍ക്കും സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന നെഹ്‌റു യുവ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0495-2371891, 9447752234.

