നെഹ്റു യുവകേന്ദ്ര പ്രസംഗ മത്സരം


കോഴിക്കോട്: നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ 15 നും 29 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്കായി വികസിത ഭാരത് @ 2047 എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്തുന്നു. ജില്ലാതല വിജയികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ഒരു ലക്ഷം രൂപ, അൻപതിനായിരം രൂപ, ഇരുപത്തയ്യായിരം രൂപ സമ്മാനം യഥാക്രമം ലഭിക്കുന്നതാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ മത്സരിക്കാവുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ജനുവരി ഒമ്പതിന് രാവിലെ 9.30ന് ഈസ്റ്റ് ഹില്ലിൽ പ്രവർത്തിക്കുന്ന ഗവ. യൂത്ത് ഹോസ്റ്റലിൽ റിപ്പോർട്ട് ചെയ്യണം. വരുമ്പോൾ നിർബന്ധമായും ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്. ഫോൺ : 9447752234

Leave a Reply

Your email address will not be published. Required fields are marked *