കോഴിക്കോട്: ഗാന്ധി റോഡിലുളള ജില്ലാ വ്യവസായ കേന്ദ്രത്തിനു സമീപത്തെ കെ.എസ്.എസ്.ഐ.എയുടെ ഹാളിൽ ജനുവരി 16ന് രാവിലെ 11 ന് നടത്താൻ നിശ്ചയിച്ചിരുന്ന ആയുർവേദിക്ക് ആൻഡ് അലോപ്പതിക്ക് മരുന്ന് നിർമ്മാണ മേഖലയിലേയും, ലൈറ്റ് മോട്ടാർ വെഹിക്കിൾ മേഖലയിലേയും മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപദേശക സമിതി തെളിവെടുപ്പ് യോഗം മാറ്റി. സാങ്കേതിക കാരണങ്ങളാലാണ് മാറ്റിയതെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു.

