കോഴിക്കോട്: മത്സ്യബന്ധന യാനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനും പരമ്പരാഗത യാനങ്ങൾക്കുള്ള ഇൻഷുറൻസ് അപേക്ഷ സ്വീകരിക്കുന്നതിനുമായി ജനുവരി 17ന് ചാലിയം ഫിഷ് ലാന്റിംഗ് സെന്ററിൽ രാവിലെ 10.30 മുതൽ 1.30 വരെ ജില്ലാ ഫിഷറീസ് വകുപ്പ് ലൈസൻസ് അദാലത്ത് നടത്തുന്നു. അദാലത്തിനു മുന്നോടിയായി ലൈസൻസ് പുതുക്കാത്ത യാനങ്ങൾ ജനുവരി 17ന് മുൻപ് തന്നെ ഭൗതിക പരിശോധന പൂർത്തിയാക്കേണ്ടതാണ്. ഭൗതിക പരിശോധന ഫോറം, മറ്റ് അനുബന്ധ രേഖകൾ സഹിതം യാന ഉടമകൾ ലൈസൻസ് അദാലത്തിൽ ഹാജരാകണമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. ഫോൺ : 0495-2414074.

