കുടിവെള്ള വിതരണം മുടങ്ങും
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം പടരുന്ന സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള കുറ്റിക്കാട്ടൂര്‍ ജലസംഭരണി വൃത്തിയാക്കുന്നതിനാല്‍ ഒക്‌ടോബര്‍ 16, 17 തീയതികളില്‍ മെഡിക്കല്‍ കോളേജ്, മെഡിക്കല്‍ കോളേജ് പരിസരപ്രദേശം, കോവൂര്‍, മുണ്ടിക്കല്‍താഴം, കാളാണ്ടിത്താഴം, പൊക്കുന്ന്, പൊന്നംകോട് കുന്ന്, ഇരിങ്ങാടന്‍പള്ളി, നടപ്പാലം, ഒഴുക്കര, വെള്ളിപ്പറമ്പ്, കോവൂര്‍ എംഎല്‍എ റോഡ്, നെയ്ത്തുകുളങ്ങര, സൈബര്‍ പാര്‍ക്ക്, മായനാട്, ദേവഗിരി, ചേവായൂര്‍, മഠത്തില്‍ മുക്ക്, പൂവങ്ങല്‍, ഗുരുവായൂരപ്പന്‍ കോളേജ്, ചിപ്പിലിപ്പാറ, ചേവായൂര്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു.