കുടിവെള്ള വിതരണം മുടങ്ങും

കോഴിക്കോട്: കേരള ജല അതോറിറ്റിയുടെ മാവൂര്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പരിസരത്തും കാളാണ്ടിത്താഴം, പാലക്കോട്ട് വയല്‍, ഒഴിക്കര, മായനാട്, നടപ്പാലം, കോവൂര്‍, പൊറ്റമ്മല്‍, കോട്ടൂളി, കുതിരവട്ടം, പുതിയറ, മാവൂര്‍ റോഡ്, അരയിടത്തുപാലം, അഴകൊടി, പുതിയ പാലം, ചാലപ്പുറം, പാളയം, മൂരിയാട്, കല്ലായി, മാനാഞ്ചിറ, മൂന്നാലിങ്ങല്‍, ഗാന്ധി റോഡ്, ബീച്ച് ഹോസ്പിറ്റല്‍, വലിയങ്ങാടി, മുഖദാര്‍, പള്ളിക്കണ്ടി, കുറ്റിച്ചിറ, കോതി, പയ്യാനക്കല്‍, ചക്കുംകടവ്, തിരുവണ്ണൂര്‍, മാങ്കാവ്, മീഞ്ചന്ത എന്നിവിടങ്ങളിലും സെപ്റ്റംബര്‍ 11ന് പൂര്‍ണമായോ ഭാഗികമായോ കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി മെഡിക്കല്‍ കോളേജ് സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു