കോഴിക്കോട്: ജമ്മു-കാശ്മീരില്ലാത്ത ഭൂപടം പ്രസിദ്ധീകരിച്ചതിന് കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ കേസെടുത്തു. കാൻസർ ചികിത്സയുടെ പ്രചാരണാർത്ഥം പുറത്തിറക്കിയ പരസ്യ വീഡിയോയിലാണ് ആശുപത്രിക്ക് അബദ്ധം പിണഞ്ഞത്.
ഭാരതീയ ന്യായ സംഹിതയുടെ 152, 192, 3(5) വകുപ്പുകൾ പ്രകാരമാണ് ജാമ്യമില്ലാ വകുപ്പിൽ എലത്തൂർ പോലീസ് കേസെടുത്തത്.
പരസ്യ വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ പെരുവയൽ സ്വദേശി എം.സി. ഷാജി നൽകിയ പരാതിയിലാണ് നടപടി. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകർക്കാൻ ശ്രമിച്ചതിനും, കലാപം ഇളക്കിവിടാൻ ശ്രമിച്ചതിനുമാണ് ആശുപത്രി മാനേജ്മെൻ്റ്, ഡോക്ടർമാർ, ബന്ധപ്പെട്ട സ്റ്റാഫ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

