ശ്രീലത
വീണ ഇല☘️
മുറ്റത്തു മരത്തിൽ പടർന്ന ചില്ലകളില്ലൊന്നിൽ
തളിർത്തു മെല്ലെ മെല്ലെ വിടർന്ന ഇല
മഴയും വെയിലുമേറ്റു കിടന്ന ഇല
കുളിർ കാറ്റിലാടിയാടി രസിച്ച ഇല
പൂവിനരികിൽ
തൊട്ടുരുമ്മി തണലായ് നിന്ന ഇല
കാലങ്ങൾ പോയതറിയാതെ
കൊഴിഞ്ഞ നേരം….
പാറി നടന്നു കാറ്റിൽ
എവിടേക്കെന്നറിയാതെ
പറന്നു പറന്നു യാത്രയായ്
ലോകം ചുറ്റി…. വീണ ഇല ☘️

