കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തിലേക്ക് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത : എം.ബി.ബി.എസ് ബിരുദം (കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍/നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് നിര്‍ബന്ധം). അധിക യോഗ്യത: എം.ബി.ബി.എസ്സിനു ശേഷം ജനറല്‍ മെഡിസിന്, റേഡിയോ തെറാപ്പി, മെഡിക്കല്‍ ഓങ്കോളജി എന്നിവയില്‍ ഏതെങ്കിലും വിഭാഗത്തിലുള്ള പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 50,000 രൂപയാണ് പ്രതിമാസ വേതനം. ജൂണ്‍ 12ന് രാവിലെ 11 മണിക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എച്ച്.ഡി.എസ് ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോണ്‍ – 0495 2355900.
Related Posts
തണ്ണീര്‍ത്തട ദിനം ആചരിച്ചു
കോഴിക്കോട്: ലോക തണ്ണീര്‍ത്തട ദിനവും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനും സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ചും നന്മണ്ട ഹയര്‍സെക്കണ്ടറി സ്കൂളിലെ ഫോറസ്ട്രി ക്ലബും സംയുക്തമായാണ്…
ഇനി അതിദരിദ്രരില്ലാത്ത ജില്ല
ചരിത്ര നേട്ടത്തിലേക്ക് ചുവടുവെച്ച് കോഴിക്കോട് 6,773 കുടുംബങ്ങളെയാണ് ജില്ലയില്‍ അതിദാരിദ്ര്യമുക്തമാക്കിയത് കോഴിക്കോട്: അതിദരിദ്രരില്ലാത്ത ജില്ലയെന്ന ചരിത്രനേട്ടത്തിലേക്ക് ചുവടുവെച്ച് കോഴിക്കോട്. നവംബര്‍ ഒന്നിന് കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്…
Scope and future of fresh MBBS graduates
Dr. P K Sasidharan Is medical profession becoming unattractive?Scope for modern medical doctors is brighter than ever provided they decide…

